Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revise

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി മു​ഖ്യ​മ​ന്ത്രി തി​രു​ത്തു​മോ? ഇ​ന്ന​റി​യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന് നി​​​കു​​​തി ഇ​​​ള​​​വ് ബ​​​ജ​​​റ്റി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ തീ​​​രു​​​മാ​​​നം തി​​​രു​​​ത്തു​​​മോ എ​​​ന്ന് ഇ​​​ന്ന​​​റി​​​യാം. ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്നു​​​ണ്ട്.

കോ​​​ണ്‍​ഗ്ര​​​സി​​​ലും യു​​​ഡി​​​എ​​​ഫി​​​ലു​​​മു​​​ണ്ടാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നു പി​​​ന്മാറു​​​മോ എ​​​ന്ന് ഇ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ൽ​​​കു​​​ന്ന മ​​​റു​​​പ​​​ടി​​​യി​​​ൽ അ​​​റി​​​യാ​​​നാ​​​കും.

മ​​​ദ്യ​​​ന​​​യ​​​ത്തി​​​ലെ മാ​​​റ്റം അ​​​ഴി​​​മ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ക്കു​​​ന്നു. യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ഖ്യാ​​​പി​​​ത മ​​​ദ്യ​​​ന​​​യ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്നു​​​ണ്ടാ​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണം കോ​​​ണ്‍​ഗ്ര​​​സി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളും യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളും ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ മ​​​ദ്യ​​​മൊ​​​ഴു​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ കെ​​​സി​​​ബി​​​സി അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളും എ​​​തി​​​ർ​​​പ്പു​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്.

എ​​​ന്നാ​​​ൽ, മ​​​ദ്യം വി​​​ത​​​ര​​​ണം ചെ​​​യ്തു കേ​​​ര​​​ള​​​ത്തെ മ​​​ദ്യാ​​​ല​​​യ​​​മാ​​​ക്കാ​​​നു​​​ള്ള ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച ച​​​ട്ട ഭേ​​​ദ​​​ഗ​​​തി​​​യി​​​ൽ നി​​​കു​​​തി നി​​​ശ്ച​​​യി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​തെ​​​ന്ന വാ​​​ദ​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

ബ​​​ക്കാ​​​ർ​​​ഡി ക​​​ന്പ നി​​​യു​​​ടെ മ​​​ദ്യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു ന​​​ട​​​പ​​​ടി​​​യു​​​മാ​​​യും സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​ർ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up